Advertisment

പരിക്കേറ്റുകിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചു എൽ .ഐ .സി .ഉദ്യോഗസ്ഥൻ മാതൃകയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ :വാഹനാപകടത്തിൽ പരിക്കേറ്റു റോഡിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചു എൽ .ഐ .സി ഉദ്യോഗസ്ഥൻ മാതൃകയായി .

ഇന്നലെ വൈകുന്നേരം മലങ്കര ഹില്ലി അക്വാ കുടിവെള്ള ഫാക്ടറിക്ക് സമീപമാണ് അപകടം .ഇരു ചക്രവാഹനത്തിൽ എത്തിയ യുവാവാണ് അപകടത്തിൽ പെട്ടത് .റോഡിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ആരും തന്നെ തയ്യാറായില്ല .ഈ സമയത്താണ് ചെറുതോണി എൽ .ഐ സി ഓഫീസിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥൻ അതുവഴി വന്നത് .

ഉടൻ തന്നെ അവിടെ നിന്ന ഒരാളെ കൂടി വാഹനത്തിൽ കയറ്റി യുവാവിനെ തൊടുപുഴ സെന്റ് മേരിസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .

accident case
Advertisment