Advertisment

സ്വകാര്യ ബസ് ബൈക്കിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ചേര്‍ത്തല: നഗരത്തില്‍ ബസ് സ്റ്റാന്‍ഡിനു സമീപം പടയണപാലംകവലയില്‍ വീണ്ടും വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. ഒറ്റമശ്ശരി കുരിശിങ്കല്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ ബീന(45)ആണ് മരിച്ചത്.

publive-image

ശനിയാഴ്ച  രാവിലെ 7.30നായിരുന്നു അപകടം.പരിക്കേറ്റ മകന്‍ സനു(23)വിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടു മാസം മുമ്പ് ഇതേ സ്ഥലത്ത് അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു.

Advertisment