Advertisment

മാധ്യമം ദിനപത്രത്തിന്റെ ഈരാറ്റുപേട്ട ലേഖകൻ അബ്ദുൾ ഖരീം (64) വാഹനാപകടത്തിൽ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

 

Advertisment

publive-image

മാധ്യമം പത്രത്തിന്റെ ഈരുറ്റുപേട്ട ലേഖകനും ഫോട്ടോഗ്രാഫറുമായ കാടാപുരം അബ്ദുൾ ഖരീം (64) വാഹനാപകടത്തിൽ മരിച്ചു. ഇലവീഴപൂഞ്ചിറ  വാളകത്ത് ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന മേലുകാവ് അസംപ്ഷൻ ആശുപത്രിയിലെ ഡോക്ടർ എൻ.ജെ. ഐസക് സ്‌കൂട്ടർ മറിയുന്നതിന് മുമ്പ് ചാടിയിറങ്ങിയതിൽ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

ദീർഘകാലമായി മാധ്യമം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. ഈരാറ്റുപേട്ട ടൗണിൽ സ്റ്റുഡിയോയും നടത്തി വരികയായിരുന്നു. ഭാര്യ - റംല തൊടുപുഴ. മക്കൾ അനീഷ് ,അജീഷ്, അനൂപ്. മരുമക്കൾ: സജ്ന, നൈമ, ജൗഹറ.

ഖബറക്കം - ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം

Advertisment