Advertisment

കരുനാഗപ്പള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ പത്തൊമ്പതുകാരന്‍ മരിച്ചു

New Update

കൊല്ലം:  കരുനാഗപ്പള്ളിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ പത്തൊമ്പതുകാരന്‍ മരിച്ചു. വെള്ളനാതുരുത്ത് ആതിരാഭവനത്തില്‍ അക്ഷയ് കുമാര്‍ ആണ് മരിച്ചത്.

Advertisment

publive-image

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബ്രഹ്മദത്തനെ ഗുരുതര പരിക്കുകളോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വള്ളിക്കാവ് -ഇടയനാമ്ബലം റോഡില്‍ കരാലില്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട യുവാക്കളെ ഉടന്‍ തന്നെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷയ് കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

accident death
Advertisment