Advertisment

കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു; രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്

New Update

എറണാകുളം : കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. രണ്ട് യുവാക്കൾക്ക് ഗുരുതര പരുക്ക്. കോതമംഗലം - നേര്യമംഗലം പാതയിൽ കുത്തുകുഴിയിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം ഉണ്ടായത്.

publive-image

കോതമംഗലം നാഗഞ്ചേരി സ്വദേശി എബിൻ എൽദോസ്, നെല്ലിക്കുഴി സ്വദേശിയായ വിപിൻ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ കളമശേരി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത് എന്നറിയുന്നു. ഇദ്ദേഹത്തിനും സാരമായി പരുക്കേറ്റു.

accident kochi
Advertisment