Advertisment

മദ്യപിച്ച് കാറോടിച്ച് സീരിയല്‍ നടി ഇടിച്ചു തെറുപ്പിച്ചത് മൂന്ന് ബൈക്ക് യാത്രികരെ ; നടി ചിത്രലേഖ പിടിയില്‍ , സംഭവം തിരുവനന്തപുരത്ത്‌

New Update

തിരുവനന്തപുരം : മദ്യപിച്ച് കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട സംഭവം , പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍. സീരിയല്‍ താരം ചിത്രലേഖയാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. മൂന്ന് ഇരുചക്ര യാത്രക്കാരെയാണ് ചിത്രലേഖ ഓടിച്ച കാര്‍ ഇടിച്ചത്. നേമം പൂഴിക്കുന്നില്‍ വെച്ചാണ് അപകടം.

Advertisment

publive-image

മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരത്ത് ഒരു വ്യവസായിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച സീരിയല്‍ താരവും അറസ്റ്റിലായത്.

കവടിയാര്‍ സ്വദേശി അജയഘോഷാണ് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15ടെയായിരുന്നു അപകടം. തിരുവനന്തപുരം അമ്ബലമുക്കില്‍ വെച്ചായിരുന്നു ഈ അപകടം.

car accident arrest report serial actress arrest
Advertisment