Advertisment

മലയാളി വനിത സ്​റ്റേഷന്‍ മാസ്​റ്ററെ മദ്യലഹരിയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്​റ്റില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

കോയന്പത്തൂര്‍: മലയാളി വനിതയായ റെയില്‍വേ സ്​റ്റേഷന്‍ മാസ്​റ്ററെ കുത്തിപ്പരിക്കേല്‍പിച്ചശേഷം ഓടി രക്ഷപ്പെട്ട പ്രതി അറസ്​റ്റില്‍.

Advertisment

publive-image

പാലക്കാട്​ ഷൊര്‍ണൂര്‍ കൊളപുള്ളി തോട്ടഞ്ചിറ ഫിറോസാണ്​ (36)​ ചൊവ്വാഴ്​ച രാവിലെ പാലക്കാട്ട്​​ പിടിയിലായത്​.

കോയന്പത്തൂരിനടുത്ത എട്ടിമട റെയില്‍വേ സ്​റ്റേഷന്‍ മാസ്​റ്ററായ പത്തനംതിട്ട ആറന്മുള സ്വദേശി അഞ്​ജനയാണ് (28)​ ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായത്​. ആഗസ്​റ്റ്​ 29ന്​ പുലര്‍ച്ച ഒന്നരയോടെ എട്ടിമട റെയില്‍വേ സ്​റ്റേഷന്‍ മാസ്​റ്ററുടെ മുറിയില്‍ മദ്യലഹരിയില്‍ അതിക്രമിച്ചുകയറി കത്തികൊണ്ട്​ കുത്തുകയായിരുന്നു.

കഴുത്തിനും കൈവിരലുകള്‍ക്കും പരിക്കേറ്റ അഞ്​ജന പാലക്കാട്​ റെയില്‍വേ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെക്കുറിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പിടികൂടിയത്​. ഇയാളെ പോത്തന്നൂര്‍ റെയില്‍വേ പൊലീസ്​ ചോദ്യംചെയ്തു.

Advertisment