Advertisment

ആലപ്പുഴയിൽ നടുറോഡിൽ മാരകായുധങ്ങളുമായി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച സംഭവം; പ്രതി പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: കായംകുളം കെ പി റോഡിൽ പെട്രോൾ പമ്പിന് സമീപം മാരകായുധങ്ങളുമായി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ നാലാം പ്രതി പിടിയിൽ.

Advertisment

publive-image

കൃഷ്ണപുരം ദേശത്തിനകം മുറിയിൽ കണ്ടിശ്ശേരി തെക്കതിൽ താഹാക്കുട്ടി മകൻ കലം അനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞിനെയാണ് പൊലീസ് പിടികൂടിയത്.

ഈ മാസം 27-ാം തീയതിയാണ് സംഭവം നടന്നത്. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മനുദാസ് എന്നയാളെ സംഘം ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ. വിനോദിന്റെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. കേസിലെ ബാക്കി പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ. സുനുമോൻ പറഞ്ഞു.

Advertisment