Advertisment

പാലക്കാട് റിമാന്‍റ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു

New Update

പാലക്കാട്: പാലക്കാട് റിമാന്‍റ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് ആത്മഹത്യ ചെയ്‍തത്.

publive-image

മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്‍റ് ചെയ്തിരുന്നു. മാർച്ച് 24 ന് ആണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു . കഴിഞ്ഞദിവസമാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. തടവുകാര്‍ തന്നെയാണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തില്‍ പ്രധാനമായും സഹകരിക്കുന്നത്.

Advertisment