Advertisment

പൊലീസിനും രക്ഷയില്ല; പ്രണയാഭ്യര്‍ഥന നിരസിച്ച വനിതാ പൊലീസിനുനേരെ ആസിഡ് ആക്രമണം

New Update

മഥുര : പ്രണയാഭ്യര്‍ഥന നിരസിച്ച വനിതാ പൊലീസിനു നേരെ ആസിഡ് ആക്രമണം.

മഥുരയിലെ സദാര്‍ പ്രവിശ്യയിലാണ് സംഭവം. പ്രണയാഭ്യര്‍ഥനയുമായെത്തിയ സഞ്ജയ് (25)യും ഇയാളുടെ സുഹൃത്തുക്കളെന്ന് കരുതുന്ന നാലുപേരും ചേര്‍ന്നാണ് യുവതിയ്‌ക്കെതിരെ ആക്രമണം നടത്തിയത്.

Advertisment

publive-image

20 വയസ്സുകാരിയായ കോണ്‍സ്റ്റബിളിനു നേരെ ആക്രമണം നടത്തിയ അക്രമികള്‍ക്കെതിരെ കേസ് 326 എ പ്രകാരം കേസ് ചുമത്തിയതായി മഥുരയിലെ സീനിയര്‍ സൂപ്രണ്ട് പൊലീസ് സത്യരാജ് അനിരുദ്ധ് പങ്കജ് പറഞ്ഞു.

യുവതിയെ പരിക്കുകളോടുകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയ്ക്ക് നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതിയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി

Advertisment