Advertisment

പ്രശസ്ത സീരിയല്‍ നടന്‍ വിവേക് ഗോപന്‍ ബിജെപിയിൽ ചേർന്നെന്ന് റിപ്പോർട്ട്: പ്രതികരിക്കാതെ താരം

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രശസ്ത സീരിയല്‍ നടനായ വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്ന് റിപ്പോർട്ടുകള്‍. സമൂഹമാധ്യമത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം വിവേക് ഗോപന്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.

ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ഈ ഫോട്ടോ പലരും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ വിവേക് ഗോപന്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ചുകൊണ്ട് വിവേക് തന്റെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെയാണ് വിവേക് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. സീരിയലിലെ സൂരജ് എന്ന കഥാപാത്ര ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അതിന് ശേഷം സിനിമയിലും വിവേക് വേഷങ്ങള്‍ ചെയ്തു. 15 സിനിമകളില്‍ വിവേക് അഭിനയിച്ചു. 2011ലെ ‘ഒരു മരുഭൂമി കഥ’യാണ് വിവേകിന്റെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ ‘പുള്ളക്കാരന്‍ സ്റ്റാറാ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്നീ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Advertisment