Advertisment

ഇടയ്ക്കിടെ രക്തസമ്മര്‍ദ്ധം കുറയുന്നതിനെ തുടര്‍ന്ന് ശ്രീദേവിയ്ക്ക് പലപ്പോഴും ബോധക്ഷയം ഉണ്ടാകാറുണ്ടായിന്നു ; കുഴഞ്ഞ് വീണ് മൂക്കില്‍ നിന്നും വായില്‍ നിന്നുമെല്ലാം രക്തം ഒഴുകുന്ന അവസ്ഥയില്‍ ഒരിക്കല്‍ ശ്രീദേവിയെ ശുചിമുറിയില്‍ കണ്ടിട്ടുണ്ട് ; വെളിപ്പെടുത്തലുമായി പുസ്തകം

author-image
ഫിലിം ഡസ്ക്
New Update

താരറാണി ശ്രീദേവിയുടെ മരണം സിനിമലോകത്തെ ഒന്നടങ്കം ദു:ഖത്തിലാക്കിയിരുന്നു. ശ്രീദേവി 2018 ഫെബ്രുവരി 24ന് ദുബായിലാണ് അന്തരിച്ചത്. 56 വയസ്സായിരുന്നു താരത്തിന്. ശ്രീദേവിയുടെ ജീവിത കഥ പറയുന്ന പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. ''ശ്രീദേവി-ദി എറ്റേണല്‍ സ്‌ക്രീന്‍'' എന്ന പേരിലുള്ള പുസ്തകം രചിച്ചിരിക്കുന്നത് തിരക്കഥാകൃത്ത് സത്യാര്‍ഥ് നായക്കാണ്.

Advertisment

publive-image

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പ്രസാധകര്‍. കരണ്‍ ജോഹറാണ് പുസ്തകം പുറത്തിറക്കാന്‍ മുന്‍കൈ എടുത്തിരിക്കുന്നത്. ശ്രീദേവിയെ കുറിച്ചുള്ള സത്യാര്‍ഥിന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പലപ്പോഴും ശ്രീദേവിയ്ക്ക് ഇടയ്ക്കിടെ രക്തസമ്മര്‍ദ്ധം കുറയുന്നതിനെ തുടര്‍ന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നെന്നാണ് സത്യാര്‍ഥ് പറയുന്നത്.

കൂടാതെ ശ്രീദേവിയുടെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സത്യാര്‍ഥ് പറയുന്നു. അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് പലപ്പോഴും ശ്രീദേവി കുഴഞ്ഞ് വീണിട്ടുണ്ടെന്നാണ് സംവിധായകന്‍ പങ്കശ് പരാശറും നടന്‍ നാഗാര്‍ജുനയും തന്നോട് പറഞ്ഞിട്ടുണ്ടെന്നും സത്യാര്‍ഥ് പറയുന്നു. ശ്രീദേവി സിനിമാ സെറ്റിലും ശുചിമുറിയിലും സമാനമായി പലപ്പോഴും വീണിട്ടുണ്ടെന്നും സത്യാര്‍ഥ് പറയുന്നു.

കുഴഞ്ഞ് വീണ് മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകുന്ന അവസ്ഥയില്‍ ഒരിക്കല്‍ ശ്രീദേവിയെ ശുചിമുറിയില്‍ നിന്നും കണ്ടിട്ടുണ്ടെന്ന് ശ്രീദേവിയുടെ അനന്തിരവള്‍ മഹേശ്വരി ഒരിക്കല്‍ പറഞ്ഞിരുന്നുവെന്നും സത്യാര്‍ഥ് പറയുന്നു. നടക്കുന്നതിനിടയില്‍ പെട്ടെന്ന് ശ്രീദേവി ബോധക്ഷയം വന്ന് വീഴുന്നത് പതിവായിരുന്നുവെന്നും ശ്രീദേവി പറയുന്നു.

Advertisment