Advertisment

'പണത്തിന്റെ പ്രലോഭനത്തിൽ വീഴാത്ത മനുഷ്യന് പാരിതോഷികം '; 'അടയ്ക്കാ രാജു'വിന്റെ പേരില്‍ ഫെയ്‌സ്ബുക്കിലും വാട്സാപ്പിലും സഹായ അഭ്യര്‍ഥന

New Update

കണ്ണൂർ: സിസ്റ്റർ അഭയ വധക്കേസിലെ സാക്ഷി ‘അടയ്ക്കാ രാജു’ എന്ന രാജുവിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ സഹായ അഭ്യർഥന. ഫെയ്‌സ്ബുക്കിലും വാട്സാപ്പിലുമെല്ലാമായി സഹായ അഭ്യർഥന പ്രചരിക്കുന്നു.

Advertisment

publive-image

കോട്ടയം സംക്രാന്തി കനറാ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും,  രാജുവിന്റെ ഫോട്ടോയും സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത്. കേസ് കോടതിയിൽ തെളിയാൻ പ്രധാന ഘടകമായത് അടയ്ക്കാ രാജുവിന്റെ ദൃക്സാക്ഷിത്വമാണ് എന്നത് ചൂണ്ടിക്കാണിച്ചാണ് പ്രചാരണം. പണത്തിന്റെ പ്രലോഭനത്തിൽ വീഴാത്ത ഈ മനുഷ്യന് പാരിതോഷികം നൽകണമെന്നാണ് അഭ്യർഥന.

വർഷങ്ങൾക്ക് മുമ്പ് രാജു എന്ന വ്യക്തി തുടങ്ങിയ അക്കൗണ്ടിലെ വിവരങ്ങളാണ് സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യർഥനയിൽ ഉള്ളത്. പള്ളിപ്പുറം എന്നാണ് അന്ന് സ്ഥലം പറഞ്ഞത്.

അന്ന് രാജു ബാങ്കിൽ നൽകിയ ഫോൺ നമ്പർ ഇപ്പോൾ വേറെ ആളാണ് ഉപയോഗിക്കുന്നത്. കോട്ടയം സംക്രാന്തിയിലെ കനറാ എസ്എം ബാങ്കാണിത്. അക്കൗണ്ടിൽ പണം വരുന്നുണ്ടെന്ന് ബാങ്ക് അധിക‌ൃതർ പറയുന്നു.

adakka raju
Advertisment