Advertisment

തളര്‍ന്നു കിടക്കുന്ന വീട്ടമ്മയെ മാത്യു ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇത് രണ്ടാം തവണ ; ആദ്യ തവണത്തെ ശ്രമത്തിനൊടുവില്‍ ഇരുവരെയും വീണ്ടും ഒന്നിപ്പിച്ചത് മകനും പൊലീസും ചേര്‍ന്ന് ; ഇരുവരും ഒന്നിച്ച് താമസിക്കുന്നത് വിവാഹിതരാകാതെയും

New Update

അടിമാലി : അടിമാലിയില്‍ കാറില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ വീട്ടമ്മയെതേടി മകനെത്തി. ലൈലാമണിയെക്കുറിച്ച് മകന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ലൈലാമണിയുടെ ആദ്യ വിവാഹത്തിലെ മകനാണ് മഞ്ജിത്ത്. ഉപേക്ഷിച്ച് മുങ്ങിയെന്ന് സംശയിക്കുന്ന മാത്യുവിനൊപ്പമാണ് ലൈലാമണി താമസമെങ്കിലും ഇവര്‍ വിവാഹിതരായിട്ടില്ല.

publive-image

മുന്‍പ് വെഞ്ഞാറുമൂട്ടില്‍ ലൈലാമണിയെ ഉപേക്ഷിക്കാന്‍ മാത്യു ശ്രമിച്ചിരുന്നു. അന്ന് പൊലീസും മകനും ഇടപെട്ടാണ് ഇരുവരെയും വീണ്ടും ഒരുമിപ്പിച്ചത്. ആരോഗ്യനില വീണ്ടെടുത്ത ശേഷം ലൈലാമണിയെ മകനൊപ്പം അയയ്ക്കാനാണ് പൊലീസിന്‍റെ തീരുമാനം. മാത്യുവിനെതിരെ ലൈലാമണിയോ മകനോ പരാതി നല്‍കിയാല്‍ കേസെടുക്കാനാണ് തീരുമാനം.

Advertisment