Advertisment

അടൂരില്‍ മു​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ജ 'ഡിസ്റ്റിലറി' ! നിര്‍മ്മിക്കുന്നത് ഡ്യൂപ്ലി. ജവാന്‍, പോ​ർ​ട്ട് റം ഉള്‍പ്പെടെ. പോലീസെത്തിയപ്പോള്‍ റിട്ട. ഉദ്യോഗസ്ഥന്‍ ഓടി രക്ഷപെട്ടു

New Update

publive-image

Advertisment

അ​ടൂ​ർ: മ​ണ​ക്കാ​ല താ​ഴ​ത്തു​മ​ണ്ണി​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന പ​ഴ​യ​കെ​ട്ടി​ട​ത്തി​ൽ മു​ൻ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന വ്യാ​ജ​വി​ദേ​ശ​മ​ദ്യ നി​ർ​മി​ത യൂ​ണി​റ്റി​ൽ നി​ന്നും വ​ൻ​മ​ദ്യ​ശേ​ഖ​ര​വും ഇ​ത് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

മു​ൻ എ​ക്സൈ​സ് ഗാ​ർ​ഡി​ന്‍റെ നേ​തൃത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന വ്യാ​ജ​മ​ദ്യ​നി​ർ​മാ​ണ​ശാ​ല​യി​ലാ​യി​രു​ന്നു റെ​യ​ഡ്. വീ​ട്ടു​ട​മ പി​ടി​യി​ലാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​നു ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ഷാ​ഡോ പോ​ലീ​സ് അ​ടൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്. രാ​ത്രി വൈ​കി​യും റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

ഒ​രു ലി​റ്റ​ർ വീ​ത​മു​ള്ള 165 ബോ​ട്ടി​ൽ വ്യാ​ജ ജ​വാ​ൻ റ​മ്മും, 840 ലി​റ്റ​ർ സ്പി​രി​റ്റും കു​പ്പി​ക​ളി​ൽ നി​റ​യ്ക്കാ​നാ​യി വ​ലി​യ ക​ന്നാ​സി​ൽ ത​യാ​റാ​ക്കി​യ 200 ലി​റ്റ​റോ​ളം മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. സ്പി​രി​റ്റി​നെ ജ​വാ​ൻ മ​ദ്യ​മാ​ക്കി മാ​റ്റു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചു​വ​ന്ന കെ​മി​ക്ക​ൽ, എ​സ​ൻ​സ്, കു​പ്പി​ക​ൾ സീ​ൽ​ചെ​യ്യു​ന്ന​തി​നു​ള്ള യ​ന്ത്ര​ങ്ങ​ൾ, വ്യാ​ജ​ലേ​ബ​ലു​ക​ൾ എ​ന്നി​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ട​മ താ​ഴ​ത്തു​മ​ൺ ചു​ണ്ടോ​ട്ട് എ​ബി (45) യെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​ധാ​ന പ്ര​തി​യും വ്യ​ജ​മ​ദ്യം നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന ക​റ്റാ​നം സ്വ​ദേ​ശി​യാ​യ​ ഹാ​രി ജോ​ൺ (കി​ഷോ​ർ) ഓ​ടി ര​ക്ഷ​പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എ​ക്സൈ​സ് ഗാ​ർ​ഡാ​യി​രു​ന്ന ഇ​യാ​ളെ സ്പി​രി​റ്റ് ക​ച്ച​വ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സി​ൽ​നി​ന്നും നേ​ര​ത്തെ പു​റ​ത്താ​ക്കി​യ​താ​ണ്.

സ്ഥ​ല​ത്തു​നി​ന്നും മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചു​വ​ന്ന ഒ​രു ഇ​ന്നോ​വ കാ​റും, മാ​രു​തി കാ​ർ, ഒ​രു ബൈ​ക്ക് എ​ന്നി​വ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്നോ​വ​യ്ക്കു​ള്ളി​ൽ നി​ന്നും ര​ണ്ട് ക​ന്നാ​സ് സ്പി​രി​റ്റ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു​വ​ർ​ഷ​മാ​യി ഇ​വി​ടെ വ്യാ​ജ​വി​ദേ​ശ​മ​ദ്യം നി​ർ​മി​ച്ചു വ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യു​ണ്ട്.

മ​ദ്യം നി​റ​യ്ക്കു​ന്ന​തി​നാ​യി നൂ​റ് ക​ണ​ക്കി​ന് കു​പ്പി​ക​ളും, ജ​വാ​ന് പു​റ​മേ പോ​ർ​ട്ട് റം ​എ​ന്ന പേ​രി​ലു​ള്ള ലേ​ബ​ലും, ഒ​ഴി​ഞ്ഞ നി​ര​വ​ധി സ്പി​രി​റ്റ് ക​ന്നാ​സു​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജോ​സ്, സി​ഐ ജി. ​സ​ന്തോ​ഷ് കു​മാ​ർ. എ​സ്ഐ ബി. ​ര​മേ​ശ്, ഷാ​ഡോ പോ​ലീ​സി​ലെ എ​എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​ഒ​മാ​രാ​യ സു​ജി​ത്ത്, ശ്രീ​രാ​ജ്, ഷൈ​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഒാ​ഫീ​സ​ർ പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

latest bar
Advertisment