Advertisment

കോന്നിയിൽ താൻ ഇല്ലാത്തത് ചർച്ച ആക്കുന്നത് മാധ്യമങ്ങൾ മാത്രമെന്ന് അടൂര്‍ പ്രകാശ് ; മഴ പോളിംഗ് ശതമാനം കുറയ്ക്കില്ലെന്ന് കെ സുരേന്ദ്രൻ 

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

കോന്നി : കോന്നിയിൽ താൻ ഇല്ലാത്തത് ചർച്ച ആക്കുന്നത് മാധ്യമങ്ങൾ മാത്രമെന്ന് അടൂര്‍ പ്രകാശ്. തന്‍റെ വോട്ട് അടൂർ ആണ്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നത് വലിയ കുറ്റമല്ല. കോന്നിയിൽ നിന്ന് വിട്ടു നിൽക്കുന്നില്ല.

Advertisment

publive-image

കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. താൻ കൊട്ടിക്കലാശത്തിനെത്തിയില്ല എന്നത് മണ്ഡലത്തിൽ ചർച്ചയായിട്ടില്ല, നിങ്ങൾ ചർച്ചയാക്കാതിരുന്നാൽ മതിയെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

മഴ കാരണം പോളിംഗ് ശതമാനം കുറയുമെന്ന് കരുതുന്നില്ലെന്ന് കോന്നി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ പറഞ്ഞു.വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള തെരഞ്ഞെടുപ്പായിരിക്കുമിതെന്നും സുരേന്ദ്രൻ പറഞ്ഞു

Advertisment