Advertisment

108 വയസുള്ള ഏലിയാമ്മച്ചി പറയുന്നു ജേക്കബേ… ഈ കപ്പ് നിനക്ക് തന്നെ

New Update

publive-image

Advertisment

കുട്ടനാട്: 108 വയസുണ്ടെങ്കിലും തിളങ്ങുന്ന ചിരിയും ചെറുപ്പത്തിന്റെ പ്രസരിപ്പുമാണ് ഏലിയാമ്മച്ചിക്കുള്ളത്. കുട്ടനാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ജേക്കബ് എബ്രാഹമിനെ കണ്ടപാടെ കാവാലം കേളമംഗളം വീട്ടില്‍ ഏലിയമ്മാ തോമസ് എന്ന ഏലിയമ്മച്ചി, കടന്നു പോയ തെരഞ്ഞെടുപ്പ് കാല സ്മരണകള്‍ പങ്കുവെച്ചു.

publive-image

ജേക്കബേ… ഈ കപ്പ് നിനക്ക് തന്നെയാണെന്ന് ഏലിയാമ്മച്ചി പറഞ്ഞു. അഡ്വ. ജേക്കബ് എബ്രഹാമിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹം നല്‍കുമ്പോള്‍, ഒരു മനുഷ്യായുസ് മുഴുവന്‍ കോണ്‍ഗ്രസുകാരിയായി ജീവിച്ചതിന്റെ ആവേശം ഏലിയമ്മച്ചിയില്‍ കണ്ടു. കുട്ടനാടിനെ വീണ്ടെടുക്കാന്‍ ജേക്കബ് എബ്രഹാം ഒരുങ്ങുമ്പോള്‍ വിജയം സുനിശ്ചിതമെന്നാണ് ഏലിയാമ്മച്ചിയുടെ ഉറപ്പ്.

alappuzha news
Advertisment