Advertisment

തൃപ്തി ദേശായി മടങ്ങി പോയതിന് മുഖ്യമന്ത്രിയെ പരിഹസിച്ച്‌ അഡ്വക്കേറ്റ് എ. ജയശങ്കര്‍. 'നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തപ്പിടിക്കുമെന്നതൊക്കെ മുഖ്യന്റെ വായ്ത്താരി ' ;

author-image
admin
New Update

Image result for jayasankar and pinarayi

Advertisment

തിരുവനന്തപുരം: ശബരിമല ദര്‍ശിക്കാനെത്തിയ തൃപ്തി ദേശായി വിമാനത്താവളത്തില്‍ നിന്ന് മടങ്ങി പോയതിന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ അഡ്വക്കേറ്റ് എ. ജയശങ്കര്‍. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തപ്പിടിക്കുമെന്നതൊക്കെ മുഖ്യന്റെ വായ്ത്താരിയാണ്. ശബരിമലയില്‍ തൊഴാനെത്തിയ രഹ്നാ ഫാത്തിമ ഇപ്പോള്‍ മതവ്രകാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുകയാണ്. മുംബയില്‍ നിന്ന് പറന്ന് വന്ന തൃപ്തി ദേശായിക്ക് വിമാനത്താവളത്തിലെ ആര്‍.എസ്.എസുകാരുടെ ശരണം വിളി കേട്ട് മടങ്ങി പോകേണ്ടി വന്നു. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്ബോള്‍ ദേവസ്വം ബോ‌ര്‍ഡ് സാവകാശ ഹര്‍ജി തേടി സുപ്രീം കോടതിയെ സമീപിക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ജയശങ്കറിന്റെ വിമര്‍ശനം.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പളളിക്കെട്ട് ശബരിമലയ്ക്ക്

കല്ലും മുളളും കാലുക്ക് മെത്തൈ..

തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്ബടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായി മുന്‍കൂര്‍ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.

മണ്ഡലപൂജയ്ക്ക് മുംബൈയില്‍ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആര്‍എസ്‌എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.

സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്ബോള്‍ തന്നെ, ദേവസ്വം ബോര്‍ഡ് 'സാവകാശ' ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.

#മുഖ്യന്‍്റെ വാക്കും _പഴയ ചാക്കും

Advertisment