Advertisment

വാര്‍ത്തയറിഞ്ഞ് മാമൂല്‍ പ്രിയന്മാര്‍ ഞെട്ടി; ആര്‍ത്തവ പ്രേമികള്‍ ആര്‍പ്പു വിളിച്ചു. സൈബര്‍ സഖാക്കള്‍ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി. എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകള്‍ വിട്ടില്ല. അന്ത 51ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവര്‍; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയച്ചത് ഇന്നലെയാണ്. സര്‍ക്കാരിന്റെ വെളിപ്പെടുത്തലിനെതിരെ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. 51ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവരാണെന്നറഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും കൈകഴുകിയെന്ന് അഡ്വ. ജയശങ്കര്‍ പരിഹസിച്ചു.

Advertisment

publive-image

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അന്ത 51 പെണ്‍കള്‍!

ബിന്ദുവും കനകദുര്‍ഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 ‘യുവതി’കള്‍ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്തി എന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വെറുതെ വായ് കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസ്സുമൊക്കെ കൃത്യമായി രേഖപെടുത്തിയ സ്റ്റേറ്റ്മെന്റ് ഹാജരാക്കി.

വാര്‍ത്തയറിഞ്ഞ് മാമൂല്‍ പ്രിയന്മാര്‍ ഞെട്ടി; ആര്‍ത്തവ പ്രേമികള്‍ ആര്‍പ്പു വിളിച്ചു. സൈബര്‍ സഖാക്കള്‍ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി. എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകള്‍ വിട്ടില്ല. അന്ത 51ല്‍ ഒരാള്‍ പുരുഷന്‍, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവര്‍! അതോടെ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും കൈകഴുകി.

ഒരുപക്ഷേ, ഭക്ത വനിതകള്‍ രജിസ്‌ട്രേഷന്‍ സമയത്ത് അവരുടെ വയസു കുറച്ചു പറഞ്ഞതാകാം അതല്ലെങ്കില്‍ ദര്‍ശനം കഴിഞ്ഞു സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതും ആകാം. ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കു സന്തോഷിക്കാന്‍ വകയായി. നവോത്ഥാന നായകനേ, ശരണമയ്യപ്പ!

Advertisment