Advertisment

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിന് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് താലിബാന്റെ അനുമതി

New Update

publive-image

കാബൂള്‍: ഈ മാസം ഓസ്‌ട്രേലിയക്കെതിരെ നിശ്ചയിച്ച ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി. താലിബാന്‍ രാജ്യം കീഴടക്കിയതിന് ശേഷം നടക്കാന്‍പോകുന്ന അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരമാണിത്. മത്സരം മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും വ്യക്തമാക്കി. നവംബര്‍ 27-ന് ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം നിശ്ചയിച്ചിട്ടുള്ളത്.

Advertisment