Advertisment

ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനത്തെപ്പറ്റി വിദഗ്ദ്ധ സംഘം അന്വേഷിക്കണം : ജോണിസ് പി സ്റ്റീഫൻ

New Update

publive-image

Advertisment

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന്‍റെ നേതൃത്വത്തിൽ, വാർഡ് മെമ്പർ സിറിയക് കല്ലട, പഞ്ചായത്ത്‌ സെക്രട്ടറി അനിൽകുമാർ, കൃഷി ഓഫീസർമാരായ ഹാരിസ്, ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ സംഭവസ്ഥലങ്ങൾ സന്ദർശിച്ചു.

publive-image

രണ്ടേക്കാർ സ്ഥലത്ത് കുഴിയെടുത്തു ചണച്ചാക്കിൽ കാബേജ്, പപ്പായ തുടങ്ങിയവയുടെ ഇലകൾ പുളിപ്പിച്ചു കെണി വെച്ച് ഒച്ചുകളെ വരുത്തി ഉപ്പിട്ട് കൊല്ലുന്ന രീതി ആളുകൾക്ക് അവലംബിക്കാം എന്ന് കൃഷി ഓഫീസർ അഭിപ്രായപ്പെട്ടു.

ആഫ്രിക്കൻ ഒച്ചുകൾ അതിവേഗം പടരാൻ സാധ്യത ഉള്ളതിനാലും വിദഗ്ദ്ധ പഠനം ആവശ്യമുള്ളതിനാലും കാർഷിക സർവകലാശാല ശാസ്ത്ര ടീം പരിശോധന നടത്തണം എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആവശ്യപെട്ടു.

uzhavoor news
Advertisment