Advertisment

യുഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത പദ്ധതി കനാലിലെ ചോർച്ചയെ തുടർന്ന് ഇതുവരെ പൂർണതോതിൽ പ്രവർത്തിച്ചിട്ടില്ല  ; ബാരാപോൾ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം ; പൈപ്പിങ് പ്രതിഭാസമാണ് ചോർച്ചക്ക് കാരണമെന്ന് കെഎസ്ഇബി 

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: 138 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ബാരാപോൾ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. യുഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത പദ്ധതി കനാലിലെ ചോർച്ചയെ തുടർന്ന് ഇതുവരെ പൂർണതോതിൽ പ്രവർത്തിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം ഏരിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം പൈപ്പിങ് പ്രതിഭാസമാണ് ചോർച്ചക്ക് കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

Advertisment

publive-image

കരിങ്കല്‍ക്കെട്ടിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് വെള്ളം ഒഴുകി പോകാനുള്ള കനാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷേ കനാലിന്‍റെ പകുതി ദൂരം വരെ മാത്രമേ ഇങ്ങനെയുള്ളൂ. ബാക്കി ദൂരം ഭിത്തിയില്‍ പ്ലാസ്റ്ററിംഗ് ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെലവ് കുറഞ്ഞ രീതിയെന്ന നിലയിലാണ് ഇങ്ങനെ ചെയ്തതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഈ ഭാഗത്തെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കനാലിന്‍റെ ഈ ഭാഗത്ത് ശക്തമായ ചോര്‍ച്ചയാണ് അനുഭവപ്പെടുന്നത്. മഴ പെയ്താൽ വീടുകളിൽ വെള്ളമെത്തും. പലയിടത്തും വിള്ളലുകൾ പുറത്തേക്ക് കാണാം. രണ്ട് തവണകളിലായുണ്ടായ മലവെള്ളപ്പാച്ചിലിൽ ചോർച്ച വലിയ ഭീഷണിയുണ്ടാക്കി.

കരിങ്കല്ലിൽ തീർത്ത സുരക്ഷാഭിത്തി പാടെ തകർന്ന് നിലം പൊത്തി. ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. 2016ൽ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ വെള്ളമൊഴുക്ക് നിയന്ത്രിക്കേണ്ട ഷട്ടറുകൾക്കിടയിലൂടെയും ചോർച്ചയുണ്ട്. ഇവിടെ വെള്ളം പൂർണമായി നിയന്ത്രിച്ച് നിർത്താനാവില്ല.

3 ജനറേറ്ററുകളിലായി 15 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കേണ്ടിടത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് രണ്ടെണ്ണം മാത്രം. കേബിൾ തകരാറെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

Advertisment