Advertisment

പട്ടയാവകാശ പട്ടിണി സമരം: ഐക്യമല അരയ മഹാസഭ

New Update

publive-image

മൂലമറ്റം: കൈവശ ഭൂമിക്ക് പട്ടയം നൽകുക സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യമല അരയ മഹാസഭയുടെ നേതൃത്വത്തിൽ പട്ടയവകാശ പട്ടിണി സമരം നടത്തി. കരിപ്പലങ്ങാട് ശാഖാ പ്രസിഡൻറ് രാജൻ പിഎസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരത്തിൽ അനിജാ മോൾ സ്വാഗതം പറഞ്ഞു.

ഐക്യമല അരയ മഹാസഭ ജില്ലാ സെക്രട്ടറി സജി എം.കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്പേർട്ട്സ് കൗൺസിൽ അംഗം കെ.എൽ ജോസഫ് , അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ തു ളസിധരൻ ,സുശീല ഗോപി മെംബർ, പി.കെ ഉണ്ണികൃഷണൻ, ഐശ്വര്യ മോഹൻ ,അജയസിജി, ഇകെ ദിവാകരൻ, തിലോത്തമ്മ രാജപ്പൻ എന്നിവർ ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് പ്രസംഗിച്ചു. സിജി കെജി നന്ദി രേഖപ്പെടുത്തി.

idukki news
Advertisment