Advertisment

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ; ഹൈസ്പീഡ് റെയിൽപാതയ്ക്ക് പണം തടസമാകില്ല , 66000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള പണം സർക്കാർ നൽകും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലാണ് എയർ സ്ട്രിപ്പ് സ്ഥാപിക്കുക. സംസ്ഥാനത്ത് വ്യോമഗതാഗത സൌകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

publive-image

സംസ്ഥാനത്ത് നിലവിലുള്ള വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കൂടുതൽ സർവീസുകൾ തുടങ്ങുന്നതിന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നിർദിഷ്ട ശബരിമല വിമാനത്താവളം തീർഥാകടകർക്ക് പുറമെ ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട്-തിരുവനന്തപുരം ഹൈസ്പീഡ് റെയിൽപാതയുടെ നിർമാണത്തിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 66000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള പണം സർക്കാർ നൽകും. തലശേരി-മൈസൂരു പാത യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി വാട്ടർമെട്രോയുടെ നിർമാണം രാജ്യാന്തര നിലവാരത്തിൽ നടത്തും. കോവളം-ബേക്കൽ ദേശീയജലപാതയിലൂടെ ബോട്ട് സർവീസ് അടുത്ത വർഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കാലത്ത് താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസപ്പെടുന്നതിന് പരിഹാരമായി വയനാട്ടിലേക്ക് തുരങ്കപാത നിർമിക്കും. കണ്ണരൂിൽനിന്ന് വയനാട്ടിലേക്ക് മറ്റൊരുപാതയുടെ നിർമാണവും പരിഗണനയിലുണ്ട്. തീരദേശ-മലയോര ഹൈവേകലുടെ നിർമാണം അടുത്ത വർഷം പൂർത്തിയാക്കും. ഡിസംബർ-മെയ് കാലയളവിൽ സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment