Advertisment

കാപ്പന്‍ ഇനി പാലായുടെ 'താപ്പാന'..! ; തോല്‍വി വിജയത്തിലേക്ക് എളുപ്പമെത്താനുള്ള ചവിട്ടുപടി തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച് കാപ്പന്‍ , കാപ്പനെ പാലായിലെ 'ഒ.രാജഗോപാല്‍ ' എന്ന് വിശേഷിപ്പിച്ച് മാധ്യമങ്ങളും ; തോറ്റ് തോറ്റ് ഒടുവില്‍ ജയത്തിലേക്ക്... !!

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 4163

Advertisment

ആയി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.

publive-image

കെഎം മാണിയെപ്പോലുള്ള ഒരു അതികായന്റെ നിര്യാണത്തിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ലീഡ് നേടുന്നത് അട്ടിമറി വിജയമാണെന്ന് എകെ ശശീന്ദ്രന്‍. എല്‍ഡിഎഫിനെ വര്‍ഷങ്ങളായി തോല്‍പ്പിച്ചിരുന്ന മണ്ഡലത്തിലാണ് ഇന്ന് എല്‍ഡിഎഫ് ലീഡ് നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകെ വോട്ട്

യുഡിഎഫ്-ജോസ് ടോം- 34905

എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 39068

എന്‍ഡിഎ-എന്‍ ഹരി- 12191

pala ele
Advertisment