Advertisment

യുഡിഎഫിൽ മാത്രമല്ല എൽഡിഎഫിലും കലാപം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു: ആരോ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുണ്ട്: മാണി സി കാപ്പൻ അടർന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല: മുന്നണി മാറാനും ഞങ്ങൾക്ക് താൽപര്യമില്ലെന്ന് എകെ ശശീന്ദ്രൻ

New Update

publive-image

തിരുവനന്തപുരം: യുഡിഎഫിൽ മാത്രമല്ല എൽഡിഎഫിലും കലാപം ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായി എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ. ആരോ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുണ്ട് . കടന്നപ്പള്ളിയുടെ സ്വാഗതത്തോട് പരുഷമായി ഞാൻ നല്ല മറുപടി പറയുന്നില്ല. മാണി സി കാപ്പൻ അടർന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല. മുന്നണി മാറാനും ഞങ്ങൾക്ക് താൽപര്യമില്ല. ഒന്നിച്ചു നിൽക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Advertisment