Advertisment

ഹെ​ല്‍​മെ​റ്റ് പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ പ്രാ​കൃ​ത​മാ​യ വേ​ട്ട​യാ​ട​ല്‍ ഉ​ണ്ടാ​കി​ല്ലെന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: ഹെ​ല്‍​മെ​റ്റ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. പ​രി​ശോ​ധ​ന​യ്ക്കാ​യി മെ​ച്ച​പ്പെ​ട്ട കാ​മ​റ സ്ഥാ​പി​ച്ചു. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ പ്രാ​കൃ​ത​മാ​യ വേ​ട്ട​യാ​ട​ല്‍ ഉ​ണ്ടാ​കി​ല്ല. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യാ​കും നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ടി​ച്ചി​ട്ട് ഹെ​ല്‍​മെ​റ്റ് വേ​ട്ട വേ​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ പി​ന്‍​സീ​റ്റ് യാ​ത്രി​ക​ര്‍​ക്കും ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ak sasindran
Advertisment