Advertisment

അക്‌ബർ ട്രാവൽസിന്റെ കുവൈത്തിൽ നിന്ന് മംഗലാപുരത്തേക്കുള്ള ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രതിരിച്ചു.

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി : പ്രമുഖ ട്രാവൽ ഗ്രൂപ്പ് ആയ അക്‌ബറിന്റെ മംഗലാപുരത്തേക്കുള്ള ആദ്യ ചാർട്ടേർഡ് ഫ്ലൈറ്റ് ഇന്ന് കുവൈത്തിൽ നിന്ന് യാത്രതിരിച്ചു. കുവൈത്തിൽ നിന്ന് മംഗലാപുരത്തേക്ക് ആദ്യമായാണ് ഒരു ഗ്രൂപ്പ് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കുന്നത്.

165 യാത്രക്കാരുമായി ജസീറ ഐയർവേസ്‌ ആണ് മംഗലാപുരത്തേക്ക് പറന്നത്. കേരളത്തിലേക്ക് അക്‌ബർ ട്രാവൽസിന്റേതായി കൊച്ചിയിലേക്ക് മൂന്നും കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂരേക്ക് ഒരു ഫ്ലൈറ്റും അടക്കം ആറ് ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ ആയി 1300 ഓളം യാത്രക്കാർ ആണ് നാട്ടിലെത്തിയത്. ഗർഭിണികൾ, വിസാ കാലാവധി കഴിഞ്ഞവർ, സീനിയർ സിറ്റിസൺസ് മറ്റു ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരെ തെരെഞ്ഞെടുത്തത്.

പ്രയാസകരമായ ഘട്ടത്തിലും അനുമതിയും മറ്റു കാര്യങ്ങളും ശരിയാക്കി തന്ന ഇന്ത്യൻ എംബസ്സി ഒഫീഷ്യൽസ് കർണാടക & കേരള ഗവണ്മെന്റ് ഒഫീഷ്യൽസ്, ജസീറ ഐയർവേസ്‌ മാനേജ്‌മന്റ് ടീം, അത്പോലെ കുവൈത്തിന്റെയും ഇന്ത്യയുടേയും ഗവണ്മെന്റ് ഒഫീഷ്യൽസ് എല്ലാവരോടും നന്ദി അറിയിക്കുന്നതായി അക്‌ബർ ട്രാവൽസ് കുവൈറ്റ് റീജണൽ മാനേജർ ഷൈഖ് അബ്ദുള്ളാ അറിയിച്ചു. അനുമതി ലഭിക്കുന്ന മുറക്ക് കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ ഫ്ലൈറ്റുകൾ ചാർട്ടേർഡ് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Advertisment