Advertisment

പാത്രത്തിൽ കൊട്ടി, കാക്കയെ വിളിച്ച് ജനതാ കർഫ്യുവിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റുമായി നടൻ അക്ഷയ് രാധാകൃഷ്ണൻ

author-image
ഫിലിം ഡസ്ക്
New Update

കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 22ന് ജനതാ കർഫ്യു ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്തതിന്റെ ഭാഗമായി വിവിധ തയാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാ രാജ്യക്കാരും 'ജനത' കർഫ്യൂ പിന്തുടരേണ്ടതുണ്ട്. 'ജനത' കർഫ്യൂവിന്റെ വിജയവും അതിന്റെ അനുഭവങ്ങളും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നത്തിനുള്ള തയാറെടുപ്പായാണ് കണക്കാക്കുന്നത്.

Advertisment

publive-image

അതേ ദിവസം വൈകുന്നേരം കൊറോണ സാഹചര്യത്തിൽ ആവശ്യസേവനകൾ നല്കുന്നവരോടുള്ള ആദരസൂചകമായി വീടുകളിൽ നന്ദി പ്രകാശനം ചെയ്യാനും മോദി പറഞ്ഞിരുന്നു.

ഈ സാഹചര്യം നിലനിക്കെ, പാത്രത്തിൽ കൈതട്ടി ജനത കർഫ്യുവിനെ പരിഹസിക്കുന്ന വീഡിയോ പോസ്റ്റുമായി നടൻ അക്ഷയ് രാധാകൃഷ്ണൻ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. പതിനെട്ടാം പടി എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളിൽ ഒന്ന് കൈകാര്യം ചെയ്തത് അക്ഷയ് ആണ്. പാത്രത്തിൽ കൊട്ടിയ ശേഷം കാക്കയെ വിളിക്കുന്ന വിഡിയോയാണ് അക്ഷയ് പോസ്റ്റ് ചെയ്തത്.

"മാർച്ച് 22 ഞായറാഴ്ച, അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവരോടും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വീടുകളുടെ വാതിലുകളിലും ബാൽക്കണിയിലും നിൽക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകൾ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം,'' എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

https://www.instagram.com/akshay_radhakrishnan/?utm_source=ig_embed

Advertisment