Advertisment

അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ കൈവശംവെച്ചുവെന്നാരോപിച്ച്‌ കോഴിക്കോട് പന്തീരങ്കാവില്‍ നിന്നും അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും സി.പി.ഐ.എം പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisment

publive-image

അവര്‍ മാവോയിസ്റ്റുകളാണെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി.

അറസ്റ്റിലായ അലനും താഹയും സി.പി.ഐ.എം പ്രവര്‍ത്തകരായിരുന്നല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചപ്പോള്‍ ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവര്‍ മാവോയിസ്റ്റുകളാണ്. അവര്‍ സി.പി.ഐ.എം പ്രവര്‍ത്തകരൊന്നും ആയിരുന്നില്ല എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

alan shuhaib
Advertisment