Advertisment

യു.എ.പി.എ കേസ്; അലന്‍ ഷുഹൈബിനെ നവംബര്‍ 15വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു...താഹയെ പോലീസ് കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ തീരുമാനം നാളത്തേക്ക് മാറ്റി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനെ നവംബര്‍ 15വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ ''മാവോയിസ്റ്റ്'' എന്ന് വിളിച്ചുവെന്നും അലന്‍ കോടതിയില്‍ പരാതിപ്പെട്ടു. താഹയ്ക്ക് കടുത്തപനി ആയതിനാല്‍ പോലീസ് കസ്റ്റഡി തീരുമാനം നാളത്തേക്ക് മാറ്റി.

അലന്‍ ഷുഹൈബിനെ ഉച്ചയോടെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. താഹയ്ക്ക് കടുത്തപനി ആയതിനാല്‍ നാളെ കോടതിയില്‍ ഹാജരാക്കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

രണ്ടാം തിയതി രാത്രി പോലീസ് ഭക്ഷണം നല്‍കിയില്ലെന്നും ജയില്‍ വാര്‍ഡന്‍മാര്‍ മാവോയിസ്‌റ്റെന്ന് വിളിച്ചെന്നുമുള്ള അലന്‍റെ പരാതി കോടതി രേഖപ്പെടുത്തി. തനിക്കെതിരെ തെളിവുകളില്ലാത്തതിനാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉപയോഗിച്ച്‌ ഭീകരവാദി ആക്കാന്‍ ശ്രമിക്കുകയാണെന്ന് അലന്‍ മാധ്യമങ്ങളോടു പറഞ്ഞു. കുറ്റം സമ്മതിച്ചിട്ടില്ലെന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ താഹ പറഞ്ഞു.

alanshuhaib
Advertisment