Advertisment

ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം; ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​നാ​യി ആം​ബു​ല​ന്‍​സ് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആക്രമണം ഉണ്ടായത്

New Update

ആ​ല​പ്പു​ഴ: വ​യ​ലാ​റി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത സം​ഘം വീ​ടി​നു നേ​രെ ക​ല്ലെറിയുകയായിരുന്നു.എന്നാല്‍ സംഭവത്തില്‍ ആ​ര്‍​ക്കും പ​രി​ക്കേറ്റിട്ടില്ല.

Advertisment

publive-image

വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്ക് ക​ഴി​ഞ്ഞ​ ദി​വ​സ​മാ​ണ് കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​നാ​യി ആം​ബു​ല​ന്‍​സ് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണു​ണ്ടാ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

alappuzha covid attack
Advertisment