Advertisment

പാണാവള്ളിയിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; ഇരുപത് കിലോ കഞ്ചാവ് പിടികൂടി, പ്രതി വമ്പന്‍ കഞ്ചാവ് ലോബിയുടെ കണ്ണി

New Update

ആലപ്പുഴ ; പാണാവള്ളിയിൽ ഇരുപത് കിലോ കഞ്ചാവ് പിടികൂടി. പാണാവള്ളി സ്വദേശിയായ വധക്കേസിലെ പ്രതി ഷിഹാബിനെ പൂച്ചാക്കൽ പോലീസ് അറസ്റ്റുചെയ്തു. വമ്പന്‍ കഞ്ചാവ് ലോബിയുടെ കണ്ണിയാണ് പ്രതിയെന്നാണ് സൂചന.

Advertisment

publive-image

വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നുവെന്ന വിവരത്തെതുടര്‍ന്നാണ് പൊലീസ് എത്തിയത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷിഹാബിനെ പൊലീസ് വളഞ്ഞു.

വാഹനം പരിശോധിച്ചപ്പോള്‍ ആറ് പാക്കറ്റുകളിലായി ഒളിപ്പിച്ചിരുന്ന 20 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്നാണ് കഞ്ചാവ് എത്തിയതെന്നാണ് സൂചന. കഞ്ചാവ് ഉപയോഗിച്ച കേസില്‍ മുന്‍പ് ശിക്ഷ അനുഭവിച്ചയാളാണ് ഷിഹാബ്.

കൂടാതെ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകക്കേസില്‍ പ്രതിയുമാണെന്ന് സി.ഐ അജയ്മോഹന്‍ അറിയിച്ചു. ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍.ഉഷയുടെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

arrest report
Advertisment