Advertisment

ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി '; രക്ഷപ്പെട്ടത് കായലില്‍ ചാടി ; യുവാവ് കായലില്‍ ചാടിയത് ആറുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ; സംഭവം ഇങ്ങനെ..

New Update

ആലപ്പുഴ : ആലപ്പുഴയില്‍ ഇന്നലെ ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി. പാതിരാമണല്‍ ദ്വീപിനു സമീപം ആറു മാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 13 അംഗ സംഘം സഞ്ചരിച്ച ഹൗസ്‌ബോട്ട് പൂര്‍ണമായി കത്തി നശിച്ചു.

Advertisment

publive-image

യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചിലര്‍ കായലില്‍ ചാടിയാണു രക്ഷപ്പെട്ടത്. ഒരാള്‍ ആറു മാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണു ചാടിയത്. എല്ലാവരെയും യാത്രാ ബോട്ടുകളും സ്പീഡ് ബോട്ടുകളും എത്തിച്ചു കരയ്‌ക്കെത്തിച്ചു.

കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നെത്തിയ 4 പുരുഷന്മാരും 6 സ്ത്രീകളും 3 കുട്ടികളും സഞ്ചരിച്ച ഓഷ്യാന എന്ന ഹൗസ്‌ബോട്ടിനാണു തീപിടിച്ചത്. ഇന്നലെ രാവിലെ 11ന് ആണ് കുമരകം കവണാറ്റിന്‍കര ജെട്ടിയില്‍ നിന്ന് ഇവര്‍ യാത്ര പുറപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നിനായിരുന്നു തീപിടിത്തം.

ഹൗസ്‌ബോട്ടിന്റെ മധ്യഭാഗത്തു നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഉച്ചഭക്ഷണത്തിനുള്ള തയാറെടുപ്പിലായിരുന്നു ജീവനക്കാര്‍. പാചകവാതക ചോര്‍ച്ചയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകട കാരണമെന്നാണ് നിഗമനം.

Advertisment