Advertisment

നിര്‍മ്മാണശാലയില്‍ നിന്ന് കാണാതായ പഞ്ചലോഹ വിഗ്രഹം സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെത്തി; വിഗ്രഹം കവര്‍ന്നെന്ന പരാതി വ്യാജം; സംഭവിച്ചത് ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സിന്റെ വിഗ്രഹ നിർമാണശാലയിൽനിന്ന് കാണാതായ പഞ്ചലോഹവിഗ്രഹം കണ്ടെത്തി. കാണാതായ വിഗ്രഹം സ്ഥാപനത്തിന് സമീപത്തെ തോട്ടിൽനിന്നാണ് വിഗ്രഹം കണ്ടെത്തിയത്. വിഗ്രഹാം കവര്‍ന്നുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.

സ്ഥാപനത്തിൽ ആക്രമണം നടത്തിയ മുൻജീവനക്കാരനെ കവർച്ചാക്കേസിൽ കൂടി കുടുക്കാനാണ് ഉടമകൾ വിഗ്രഹം കവർന്നതായ വ്യാജ പരാതി ഉന്നയിച്ചതെന്നും പൊലീസ് പറഞ്ഞു. ലണ്ടനിലെ കെന്റ് അയ്യപ്പക്ഷേത്രത്തിലേക്കായി നിര്‍മ്മിച്ച വിഗ്രഹമാണ് കവര്‍ന്നതെന്നും സംഭവത്തിന് പിന്നില്‍ മുന്‍ ജീവനക്കാരനാണെന്നും ഉടമകള്‍ ആരോപിച്ചിരുന്നു.

എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ ആക്രമിച്ച മുന്‍ ജീവനക്കാരനെ കവര്‍ച്ചാക്കേസില്‍ കൂടി കുടുക്കാന്‍ ലക്ഷ്യമിട്ടാണ് വ്യാജ പരാതി നല്‍കിയതെന്ന് ഉടമകള്‍ മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ മൊഴി പ്രകാരം നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടില്‍ നിന്ന് വിഗ്രഹം കണ്ടെത്തിയത്.

Advertisment