Advertisment

ആലപ്പുഴയിൽ ചാരായം വാറ്റ് കേസിലെ പ്രതി 10 വര്‍ഷം മുമ്പ് മരിച്ചയാള്‍! സംഭവം വിവാദമായതോടെ കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കാനൊരുങ്ങി എക്സൈസ്: യഥാര്‍ഥ പ്രതിക്കായി അന്വേഷണം

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: ചാരായം വാറ്റിയ കേസിലെ പ്രതി 10 വര്‍ഷം മുമ്ബ് മരിച്ചയാള്‍. സംഭവം വിവാദമായതോടെ കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കാനൊരുങ്ങുകയാണ് എക്സൈസ്. ഇതോടൊപ്പം യഥാര്‍ഥ പ്രതിക്കായി അന്വേഷണവും ആരംഭിച്ചു.

Advertisment

publive-image

പള്ളിപ്പാട് പഞ്ചായത്തിലെ അകവൂര്‍മഠം കോളനിയില്‍ 10 വര്‍ഷം മുന്‍പ് മരിച്ചയാളെ അബ്കാരി കേസില്‍ പ്രതിയാക്കിയ സംഭവത്തിലാണ് തിരുത്തല്‍ അപേക്ഷ നല്‍കുന്നത്. ലോക്ഡൗണിന്റെ തുടക്കത്തില്‍, ഏപ്രില്‍ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒരു വീടിനു മുന്നില്‍ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.

സാക്ഷികളായി സമീപത്തുണ്ടായിരുന്നവര്‍ നല്‍കിയ പേരാണ് റെയ്ഡിനെത്തിയ ഹരിപ്പാട് ഓഫിസിലെ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. 'പ്രതി മാറിയത്' വിശദ അന്വേഷണത്തിലാണ് അറിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയപ്പോള്‍ അവിടെ നിന്നവര്‍ നല്‍കിയ വിലാസത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് എക്സൈസ് - ഡപ്യൂട്ടി കമ്മിഷണര്‍ കെ കെ അനില്‍കുമാര്‍ വ്യക്തമാക്കി.

Advertisment