Advertisment

കടയടക്കാന്‍ വൈകിയതിന് അറസ്റ്റ് ചെയ്യപ്പെട്ട അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ ദാരുണാന്ത്യം; ഇരുവരുടെയും ശരീരത്തില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍; നിലത്തിട്ട് ഉരുട്ടി, യുവാവിന്റെ ലുങ്കി ചോരയില്‍ മുങ്ങിയ നിലയില്‍, സ്വകാര്യ ഭാഗങ്ങളില്‍ കമ്പി കയറ്റി; ക്രൂരസംഭവം തൂത്തുക്കുടിയില്‍

New Update

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത. മൊബൈല്‍ കടയടക്കാന്‍ വൈകിയതിന് അറസ്റ്റ് ചെയ്യപ്പെട്ട അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ ദാരുണാന്ത്യം. തൂത്തുക്കിടി ശാന്തകുളത്ത് മൊബൈല്‍ കട നടത്തുന്ന ജയരാജ്, മകന്‍ പെന്നിസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഇരുവരുടെയും ശരീരത്തില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Advertisment

ജയരാജിനെയും പെന്നിസിനെയും പൊലീസ് നിലത്തിട്ട് ഉരുട്ടിയതിന്റെ തെളിവുകള്‍ ദേഹത്തുണ്ട്. യുവാവിന്റെ ലുങ്കി ചോരയില്‍ മുങ്ങിയ നിലയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം മൂലം നിരവധി തവണ ആശുപത്രിയില്‍ വച്ച് വസ്ത്രം മാറ്റേണ്ടി വന്നു. അച്ഛന്റെയും മകന്റെയും സ്വകാര്യ ഭാഗങ്ങളില്‍ പൊലീസ് കമ്പി കയറ്റിയതായും ബന്ധുക്കള്‍ ആരോപിച്ചു.

‘ഇതൊരു ഇരട്ട കൊലപാതകമാണ്. അതിക്രൂരമായാണ് എന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെന്ന നിലയിൽ ഈ ക്രൂരകൃത്യം വിവരിക്കാൻ പോലും ഞാൻ അശക്തയാണ്, ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി നടപടിയെടുക്കാതെ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിൻമാറില്ല’’ – കണ്ണീരോടെ പെർസിസ് പറയുന്നു, മരിച്ച ജയരാജിന്റെ മകളാണു പെര്‍സിസ്.

കഴിഞ്ഞ19 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നു കോടതിയിൽ ഹാജരാക്കി. ജയിലിലെത്തിക്കുമ്പോൾ ബെന്നിക്സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു.

ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകളുടെ കാരണമെന്നു എഫ്ഐആറിൽ വ്യക്തമായ പരമാർശമുണ്ട്. ജയരാജും ബെന്നിക്സും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.

ലോക്ഡൗൺ ലംഘനം ആരോപിച്ച് മൊബൈൽ കട നടത്തിയിരുന്ന ജയരാജിനെ കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് വിവരം അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ബെന്നിക്സിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ലോക്കപ്പിൽ ഇവർക്ക് കൂരമർദനമേറ്റതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഇരുവരുടെയും രഹസ്യഭാഗത്തും മറ്റുമുള്ള പരുക്കുകൾ പൊലീസിന്റെ ക്രൂര പീഡനമാണ് കാണിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

murder case latest news all news alex and pennis death
Advertisment