Advertisment

പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ, സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോ? പ്രസീത അഴീക്കോടിന്റെ ആരോപണത്തിൽ പ്രതികരണവുമായി അലി അക്ബർ

author-image
ഫിലിം ഡസ്ക്
New Update

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സി കെ ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ അലി അക്ബർ. പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ, സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോയെന്ന് ചോദിക്കുകയാണ് അലി അക്ബർ.

Advertisment

publive-image

അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സ്വന്തം കുഴലിൽ സ്വർണ്ണം കടത്തുന്നവരും, കുഴൽ പണക്കാരും, കുഴലൂത്തുകാരും, സ്വർണ്ണം കടത്തുകാരും ഖുർആൻ കടത്തിനെ ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട, കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല,

തെളിയിക്കാൻ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ, തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയൽ കത്തിക്കയും, അന്വേഷണത്തിനെതിരെ അന്വേഷണം നടത്താനും ബിജെപി തയ്യാറാവില്ല,എന്നാണെന്റെ വിശ്വാസം.

അന്വേഷണത്തിന് തീർപ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.പത്തുകോടി കൊടുത്തുകൊണ്ടുവരാൻ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാൻ,സാമാന്യ യുക്തിയുള്ളവർക്ക് സാധിക്കുമോ. ഞങ്ങളാരും ഒളിച്ചോടുന്നവരല്ല. സുടാപ്പി കമ്മികൾ തല്ക്കാലം ക്ഷമിക്കുക.

ali akbar fb post ali akbar
Advertisment