Advertisment

ബി.ജെ.പി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്തെ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തുരത്തുമെന്ന് അമിത്ഷാ ; മതേതര ഇന്ത്യയെന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് പൂജാ ഭട്ട്‌ 

New Update

ഡല്‍ഹി :  ബി.ജെ.പി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്തെ ഹിന്ദുക്കളും ബുദ്ധമത വിശ്വാസികളും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യയില്‍ നിന്നും തുരത്തുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ നടി ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാനും നടി പൂജാ ഭട്ടും. അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സോണി പ്രതികരിച്ചത്.

Advertisment

publive-image

‘ഞാന്‍ വായിച്ചതില്‍വെച്ച് ഏറ്റവും മോശമായ കാര്യമാണിത്. ഈ പറഞ്ഞത് തന്നെയാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍ ദൈവത്തിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ!’ എന്നാണ് റസ്ദാന്‍ ട്വീറ്റു ചെയ്തത്.

‘ ബി.ജെ.പി എല്ലാതരത്തിലും സ്വന്തം തകര്‍ച്ച ഉറപ്പാക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്.’ എന്നും അവര്‍ കുറിക്കുന്നു.നടി പൂജാ ഭട്ടും അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

‘ ഇത് വര്‍ഗീയമല്ലെങ്കില്‍ പിന്നെന്താണെന്ന് എനിക്കറിയില്ല. ഇത് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കുന്നതല്ലെങ്കില്‍ പിന്നെ അതെന്താണെന്ന് എനിക്കറിയില്ല. ഇത് വിദ്വേഷ രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ അതെന്താണെന്ന് എനിക്കറിയില്ല. ഇതാണോ ഇന്ത്യ? മതേതര ഇന്ത്യയെന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു’ എന്നാണ് പൂജാ ഭട്ട് കുറിച്ചത്.

Advertisment