Advertisment

കരമന അനന്തു ഗിരീഷ് വധക്കേസിൽ എല്ലാ പ്രതികളും പിടിയില്‍ ;പ്രതികള്‍ക്കതിരെ എസ് സി എസ് ടി വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസിൽ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. അതേ സമയം കേസിൻറെ അന്വേഷണം ഫോർ‍ട്ട് അസി.കമ്മീഷണർ പ്രതാപൻ നായർക്ക് കൈമാറും.

Advertisment

publive-image

പ്രതികള്‍ക്കതിരെ എസ് സി എസ് ടി വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് ഫോ‌ർട്ട് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

അന്വേഷണത്തിലെ വീഴ്ചകളുണ്ടെന്ന് ചൂണ്ടികാട്ടി അനന്ത് ഗിരീഷിൻറെ അമ്മ ഡിജിപിക്ക് പരാതി നൽകിയിരുന്നു. റിമാഡിൽ കഴിയുന്ന അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

Advertisment