Advertisment

വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല; പ്രവർത്തിച്ച് കാണിക്കും - അല്‍ഫോണ്‍സ് കണ്ണന്താനം

New Update

publive-image

Advertisment

കറുകച്ചാല്‍: വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ലെന്നും മറിച്ച് പ്രവർത്തിച്ച് കാണിക്കുമെന്ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. നിരവധി ജനങ്ങള്‍ക്ക് ഗുണകരമായ പ്രവൃത്തികളാണ് അദ്ദേഹം എന്നും ചെയ്തുവന്നത്. കറുകച്ചാലിൽ നടത്തിയ എൻഡിഎ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാല് മാസങ്ങള്‍ക്ക് മുന്‍പ് സാങ്കേതിക കാരണങ്ങളാൽ ഉപരി പഠനം നിഷേധിക്കപ്പെട്ട ഫര്‍ഹീന എന്ന പെണ്‍കുട്ടിയുടെ കണ്ണീരൊപ്പിയ സംഭവം കണ്ണന്താനത്തെ വാര്‍ത്തകളില്‍ താരമാക്കിയിരുന്നു. സാങ്കേതികത്വത്തിന്റെ പേരില്‍ എയിംസില്‍ സീറ്റ് നിഷേധിച്ച ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഫര്‍ഹീനയെയാണ് എംപി സഹായിച്ചത്.

ഒടുവില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് മെഡിക്കല്‍ പ്രവേശനം സാധ്യമായി. ഒബിസി സര്‍ട്ടിഫിക്കറ്റില്‍ പേര് മാറി എന്ന കാരണത്താല്‍ എയിംസ് അധികൃതര്‍ ഫര്‍ഹീനയ്ക്ക് സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് ഫര്‍ഹീനയുടെ സഹായത്തിനായി അല്‍ഫോന്‍സ് കണ്ണന്താനം എംപിയെ സമീപിച്ചു. വിഷയത്തിൽ ഇടപെട്ട എംപി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനെ നേരില്‍കണ്ട് വിഷയമവതരിപ്പിച്ചു. മന്ത്രി ഇടപെട്ടതോടെ അധികൃതര്‍ നിലപാട് മാറ്റി.

ചെറുപ്പത്തിലെ പിതാവ് നഷ്ടമായ ഫര്‍ഹീനയെ മെഡിക്കല്‍ ഷോപ്പിലെ വരുമാനംകൊണ്ടാണ് മാതാവ് പഠിപ്പിച്ചത്. പ്രവേശനത്തിനായി സഹോദരനൊപ്പം ഡല്‍ഹിയിലെത്തിയ ഫര്‍ഹീന എംപിയുടെ വസതിയില്‍ എത്തി നന്ദിയറിയിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഏൽപിച്ച ദൗത്യമാണ് തന്റെ സ്ഥാനാർഥിത്വമെന്നും. നിരവധി പേര്‍ക്ക് സഹായമെത്തിക്കാന്‍ എംപി എന്ന നിലക്ക് സാധിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും അതുകൊണ്ടുതന്നെ ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കണ്ണന്താനം പറഞ്ഞു.

alphons kannanthanam
Advertisment