Advertisment

അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോള്‍ തന്നെ മണ്ഡലം മാറിപ്പോയി....കണ്ണന്താനം അബദ്ധത്തില്‍ വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തില്‍...മണ്ഡലം മാറിപ്പോയെന്ന് പ്രവര്‍ത്തകര്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എറണാകുളം മണ്ഡലത്തിലെ ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോള്‍ തന്നെ മണ്ഡലം മാറിപ്പോയി.

Advertisment

publive-image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നാടകീയമായി കെഎസ്ആര്‍ടിസി ബസില്‍ കയറി എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം അബദ്ധത്തില്‍ ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.

publive-image

പക്ഷെ ബസിറങ്ങിയപ്പോള്‍ മണ്ഡലം മാറിപ്പോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കണ്ണന്താനം ആലുവ പറവൂര്‍ കവലയില്‍ വന്നിറങ്ങി ചാലക്കുടി മണ്ഡളത്തിലെ വോട്ടര്‍മാരോടാണ് ആദ്യം വോട്ട് തേടിയത്. അമളി പറ്റിയെന്നും മണ്ഡലം മാറിപ്പോയെന്നും പ്രവര്‍ത്തകരറിയച്ചതോടെ ബസ് യാത്ര അവസാനിപ്പിച്ച കണ്ണന്താനം സ്വന്തം വാഹനത്തില്‍ കയറി.

പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്.

Advertisment