Advertisment

പുല്‍വാമ ആക്രമണത്തില്‍ മരിച്ച സൈനികന്‍റെ ശവമഞ്ചത്തിനു മുന്നില്‍ നിന്നും ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം വെട്ടിലായി ? ചിത്രം വിവാദമായതോടെ കണ്ണന്താനം പോസ്റ്റ്‌ പിന്‍വലിച്ചു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

വയനാട് : പുല്‍വാമ ആക്രമണത്തില്‍ മരിച്ച സൈനികന്‍ വി വി വസന്തകുമാറിന്റെ ശവമഞ്ചത്തിനു മുന്നില്‍ നിന്നും ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം വീണ്ടും വിവാദത്തില്‍. രാജ്യത്തിന്‌ വേണ്ടി ജീവന്‍ ത്യജിച്ച സൈനികന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണം ഉയര്‍ന്ന ഉടന്‍ കേന്ദ്രമന്ത്രി ഈ പോസ്റ്റ്‌ പിന്‍വലിക്കുകയും ചെയ്തു.

അതിനോടകം കണ്ണന്താനത്തിന്റെ പോസ്റ്റ്‌ സ്ക്രീന്‍ ഷോട്ട് എടുത്ത് എതിരാളികള്‍ വേണ്ടവിധം ഉപയോഗിക്കുന്നുണ്ട് . എന്നാല്‍ ഉടന്‍ പോസ്റ്റ്‌ പിന്‍വലിച്ച കേന്ദ്രമന്ത്രി വിവാദത്തില്‍ നിന്നും കഷ്ടിച്ചു തലയൂരി .

ചിത്രം പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ പരിഹസിചും വിമർശിച്ചും ഉള്ള ധാരാളം കമൻറുകൾ ആണ് ചിത്രത്തിന് താഴെ ലഭിച്ചിരുന്നത്. എന്നാൽ കമൻറുകൾ കൂടുതൽ വിമർശനാത്മകമായതോട് കൂടി അദ്ദേഹത്തിൻറെ ഫേസ്ബുക്കിൽ നിന്നും ചിത്രം അപ്രത്യക്ഷമായി.

ഔദ്യോഗികമായി റീത്ത് സമർപ്പിക്കുന്ന ഒരു ചിത്രം നൽകുന്നതിനു പകരം പകരം മരണവീട്ടിലെ സെൽഫി തികച്ചും അനൗചിത്യം തന്നെയായിരുന്നുവെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത് .

റിപ്പോര്‍ട്ട് : എസ് എസ് ആനമുടി 

bjp flop Alphonse
Advertisment