Advertisment

കേരളത്തിൽ അൽസ്ഹൈമേഴ്സ് ബാധിതരുടെ എണ്ണം കൂടുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

New Update

കേരളത്തിൽ മറവി രോഗം 65 വയസ്സിൽ മുകളിലോട്ടുള്ള മിക്കവരിലും കാണുന്നതായി ന്യൂറോളജി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പകുതിയോളം പേരും അൽസ്ഹൈമേഴ്സ് ബാധിച്ചവരാണ്.

Advertisment

publive-image

ഉറക്കക്കുറവും വ്യായാമം ഇല്ലായ്മയും ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതിനെ ചികിൽസിക്കാനോ തടയാനോ കഴിയില്ലെങ്കിലും രോഗം വരുന്നതു വൈകിപ്പിക്കാൻ കഴിയും. മാനസിക സമ്മർദം കുറച്ച് ജീവിതം കൂടുതൽ സന്തോഷകരമാക്കുന്നതിലൂടെ അൽസ്ഹൈമേഴ്സ് സാധ്യത കുറവായിരിക്കും. ഈ ലക്ഷണങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം.

1. പ്രധാനമായും അടുത്തകാലത്ത് ഉണ്ടാകുന്ന ഓർമകൾ ഇല്ലാതിരിക്കുക

2. ഒന്നിലധികം പ്രവൃത്തികൾ ചിന്തിക്കുവാനോ യുക്തിക്കനുസരിച്ച് നടപ്പിലാക്കുവാനോ കഴിയാതിരിക്കുക.

3.അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലായ്മ

4.പരിചിതമായ ജോലി, സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ എന്നിവ തെറ്റിക്കുക, പാകപ്പിഴ ഉണ്ടാവുക

5.തീരുമാനങ്ങൾ സ്വന്തമായി എടുക്കാൻ പ്രയാസം

6.ചിലരിൽ അക്രമസ്വഭാവവും ഉപദ്രവമനോഭാവവും

7.ക്രമം തെറ്റിയ ഉറക്കം.

alzheimers
Advertisment