Advertisment

ശരീരത്തിൽ സ്പർശിക്കാൻ അയാൾ ശ്രമിച്ചു ; സംവിധായകനെതിരേ അമല പോൾ

author-image
ഫിലിം ഡസ്ക്
New Update

Image result for amala paul

Advertisment

മീ ടൂ കാമ്പയിനുകൾ സജീവമാകുമ്പോൾ തെന്നിന്ത്യൻ നടി അമലാ പോലും വെളിപ്പെടുത്തലുമായി രംഗത്ത്. സംവിധായകനെതിരെയാണ് അമലയുടെ വെളിപ്പെടുത്തൽ.

Image result for amala paul

 

തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരേ ലീന മണിമേഖലയുടെ  പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്. സൂസി ഗണേശനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്.

Image result for amala paul

തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്‍റെ ഷൂട്ടംഗിനിടെ ഇയാള്‍ മോശമായി പെരുമാറിയെന്ന് അമല വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Image result for amala paul

ശരീരത്തില്‍ സ്പര്‍ശിക്കാന്‍ സൂസി ഗണേശന്‍ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് നിന്നതെന്നും അമല വിവരിച്ചു. വളരെയധികം മാനസിക പീഢനം നേരിടേണ്ടി വന്നു. ലീനയുടെ പരാതിയും സത്യമാണെന്നാണ് അമല പറയുന്നത്.

Image result for amala paul

നേരത്തെ ലീനയുടെ പരാതി ദുരുദ്ദേശത്തോടെയുള്ളതാണെന്നായിരുന്നു സൂസി ഗണേശന്‍ പറഞ്ഞത്. അമല കൂടി രംഗത്തുവന്നതോടെ സൂസി ഗണേശന്‍റെ നില പരുങ്ങലിലാകുകയാണ്.

Advertisment