Advertisment

അറസ്റ്റ് ഒഴിവാക്കാനുള്ള അമലാ പോളിന്‍റെ അവസാന നീക്കവും പാളി. ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകാന്‍ കോടതി. അഴിയെണ്ണും !

New Update

publive-image

Advertisment

കൊച്ചി:  പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നല്‍കിയ കേസില്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന്  ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

ഇതോടെ നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റ് ഒഴിവാക്കാനുള്ള അമലാ പോളിന്‍റെ അവസാന നീക്കവും പാളി . ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് .

ഈ മാസം 15ന് 10 മണി മുതല്‍ ഒരു മണിവരെയുള്ള സമയത്ത് ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ നല്‍കിയ ഹര്‍ജി 10 ദിവസത്തിനു ശേഷം പരിഗണിക്കും.

നടി അമലാ പോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിതാണെന്നായിരുന്നു കണ്ടെത്തല്‍.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്.

cinema malayala cinema amala paul
Advertisment