Advertisment

ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നത് സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് രാജ്യത്തിന്‍റെ ശ്രദ്ധ മാറ്റാൻ: മമതാ ബാനര്‍ജി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നത് സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് രാജ്യത്തിന്‍റെ ശ്രദ്ധ മാറ്റാനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ആരോപിച്ചു.

Advertisment

publive-image

ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു പോലെയാണ് മോദി സര്‍ക്കാരിന്‍റെ നടപടികളെന്നും മമത കുറ്റപ്പെടുത്തി.

"രാജ്യത്താദ്യമായാണ് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് എന്നതുപോലെയാണ് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍, അവര്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടേയില്ലാത്തതു പോലെയാണ് പ്രചാരണം.

ഇതെല്ലാം രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണ്." പശ്ചിമബംഗാള്‍ നിയമസഭയില്‍ സംസാരിക്കവേ, മുഖ്യമന്ത്രി കൂടിയായ മമതാ ബാനര്‍ജി പറഞ്ഞു.

Advertisment