Advertisment

കു​റ്റി​ക്കാ​ട്ടി​നുളളില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍; സംഭവം പുന്നപ്രയില്‍

New Update

അമ്പ​ല​പ്പു​ഴ: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച്‌ കു​റ്റി​ക്കാ​ട്ടി​ല്‍ ത​ള്ളി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് വാ​ര്‍​ഡി​ല്‍ ക​ഞ്ഞി​ക്കാ​ര​ന്‍ വ​ള​പ്പ് വീ​ട്ടി​ല്‍ സ​ഞ്ജു​വി​നെ​യാ​ണ്​ (23) പു​ന്ന​പ്ര മാ​ര്‍​ക്ക​റ്റ് ബീ​ച്ച്‌ റോ​ഡി​ല്‍ വി​യാ​നി പ​ള്ളി​ക്ക് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Advertisment

publive-image

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍​നി​ന്നു​ള്ള നി​ല​വി​ളി കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വെ​ട്ടേ​റ്റ് ചോ​ര​യി​ല്‍ കു​ളി​ച്ച​നി​ല​യി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട്​ പാ​ദ​വും വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പു​ന്ന​പ്ര പൊ​ലീ​സ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

കു​തി​ര​പ്പ​ന്തി​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന് ശേ​ഷം പു​ന്ന​പ്ര​യി​ല്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ambalapuzha crime
Advertisment