Advertisment

18 കിലോ ഭാരം! തൃശൂരില്‍ 30 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി; മൂന്നു പേര്‍ പിടിയില്‍; കേരളത്തില്‍ ആദ്യം

New Update

publive-image

തൃശൂര്‍: സുഗന്ധലേപന വിപണിയിൽ 30 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്) തൃശൂരില്‍ പിടികൂടി. 18 കിലോ ഭാരമുള്ള ആംബര്‍ഗ്രിസാണ് ചേറ്റുവയില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment