Advertisment

കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിനെ തെളിവെടുപ്പിനെത്തിച്ചു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡ്രൈവര്‍ നൗഫലിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 108 ആംബുലന്‍സില്‍ തന്നെ പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി വേഗം മടങ്ങുകയായിരുന്നു.

ആറന്മുള വിമാനത്താവള പ്രദേശത്തിനു സമീപമാണ് പീഡനം നടന്നത്. പിന്നീട് പെൺകുട്ടിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുൻസിൽ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെൺകുട്ടി അലറി നിലവിളിച്ചാണ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറിയത്. ഈ സമയം ആംബുൻസ് ഡ്രൈവർ വാഹനവുമായി കടന്നിരുന്നു. ഇയാളെ റോഡിലിട്ട് അടൂർ പൊലീസ് പിടികൂടുകയായിരുന്നു.

Advertisment